വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ വഴിയും കുറഞ്ഞ തുകയ്ക്ക് വലിയ ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങൾ സ്വീകരിക്കുന്ന രീതി കൂടിവരികയാണ്. വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ നിർമ്മിച്ച് അതിൽ നിങ്ങളുടെ ലാഭം കാണിക്കുകയും, അത് വിഡ്രോ ചെയ്യാൻ ശ്രമിക്കുമ്പോൾ ടാക്സ് എന്ന പേരിൽ വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്യും.
സെബി (SEBI) അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലോ വ്യക്തിഗത അക്കൗണ്ടുകളിലോ പണം നിക്ഷേപിക്കരുത്.