ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

പ്രമുഖ കമ്പനികളുടെ പേരിൽ വരുന്ന വ്യാജ ഓഫർ ലെറ്ററുകൾ

📅 November 18, 2021 | BY SUDHEER KABEER

ടിസിഎസ് (TCS), ഇൻഫോസിസ് തുടങ്ങിയ കമ്പനികളുടെ പേരിൽ വ്യാജ ഇമെയിലുകൾ അയച്ച് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്നു. ഇന്റർവ്യൂവിന് മുൻപായി രജിസ്ട്രേഷൻ ഫീസ്, ലാപ്‌ടോപ്പ് ചാർജ് എന്നിവ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് ഉറപ്പായും തട്ടിപ്പാണ്. ഒരു പ്രമുഖ കമ്പനിയും ഉദ്യോഗാർത്ഥികളിൽ നിന്ന് പണം ഈടാക്കാറില്ല.

ഇമെയിൽ വിലാസം ശ്രദ്ധിക്കുക. ഔദ്യോഗിക കമ്പനി ഡൊമെയ്‌ൻ (ഉദാ: @tcs.com) അല്ലാതെ @gmail.com അല്ലെങ്കിൽ @outlook.com എന്നിവയിൽ നിന്ന് വരുന്ന മെയിലുകൾ വിശ്വസിക്കരുത്.

« Newer Post Older Post »
Link Copied! ✅