ലോക്ക്ഡൗണിൽ ജോലി നഷ്ടപ്പെട്ടവരെ ലക്ഷ്യം വെച്ചാണ് ഡാറ്റാ എൻട്രി തട്ടിപ്പുകൾ തുടങ്ങിയത്. ഒരു അഗ്രിമെന്റ് ഒപ്പിടാൻ ആവശ്യപ്പെടുകയും, ജോലി പൂർത്തിയാക്കിയാൽ അക്ഷരപ്പിശക് ഉണ്ടെന്ന് പറഞ്ഞ് നിങ്ങളുടെ പേരിൽ വക്കീൽ നോട്ടീസ് അയച്ചു എന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതി.
ഗുജറാത്ത് അല്ലെങ്കിൽ ഡൽഹി കോടതികളിൽ കേസ് നടക്കുന്നു എന്ന് പറഞ്ഞ് ആയിരക്കണക്കിന് രൂപ ഇവർ തട്ടിയെടുത്തിട്ടുണ്ട്. ഇത്തരം വ്യാജ ഭീഷണികൾക്ക് വഴങ്ങരുത്, നിയമപരമായി നേരിടുക.