ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

കടുത്തുരുത്തിയിൽ നൂറുശതമാനം എഐ സാക്ഷരതാ പദ്ധതിക്ക് തുടക്കം

📅 June 06, 2026 | BY SUDHEER KABEER
Learn with Sudheer Kabeer

കടുത്തുരുത്തി മണ്ഡലത്തെ പൂർണമായും കൃത്രിമ ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാക്ഷരതയിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇമ്മാനുവൽ ഫൗണ്ടേഷൻ ആവിഷ്കരിച്ച ‘എഐ-ഐക്യ’ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻ കടത്തുരുത്തി അഡ്വാൻസ്മെന്റ് മിഷൻ) പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. കടുത്തുരുത്തിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി മോൻസ് ജോസഫ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. എംപി ഫ്രാൻസ് ജോർജ് ചടങ്ങിൽ മുഖ്യസാന്നിധ്യമായി പങ്കെടുത്തു.

സാങ്കേതികവിദ്യാ വിപ്ലവം
ആധുനിക സാങ്കേതികവിദ്യയുടെ അനന്തസാധ്യതകൾ സാധാരണക്കാരായ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ‘വിരൽത്തുമ്പിൽ ഇനി വിശ്വം നേടാം’ എന്ന മുദ്രാവാക്യമുയർത്തി ഇമ്മാനുവൽ ഫൗണ്ടേഷനും മാനേജിങ് ട്രസ്റ്റി ഡോ. ജോസഫ് സണ്ണി കുന്നശ്ശേരിയും ചേർന്ന് നടപ്പിലാക്കുന്ന ഈ സംരംഭം, കേരളത്തിലെ ആദ്യത്തെ സമ്പൂർണ എഐ സാക്ഷരതാ മണ്ഡലമായി കടുത്തുരുത്തിയെ മാറ്റിയെടുക്കാൻ ലക്ഷ്യമിടുന്നു.

പ്രശംസ പിടിച്ചുപറ്റി
സാമൂഹിക പ്രതിബദ്ധതയോടെ താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് വരെ അത്യാധുനിക സാങ്കേതികവിദ്യ എത്തിക്കാനുള്ള ഫൗണ്ടേഷന്റെയും ഡോ. ജോസഫ് സണ്ണിയുടെയും പ്രവർത്തനങ്ങളെ മന്ത്രി മോൻസ് ജോസഫ്, എംപി ഫ്രാൻസ് ജോർജ് എന്നിവർ പ്രത്യേകമായി അഭിനന്ദിച്ചു. പരിപാടിയിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ഇമ്മാനുവൽ ഫൗണ്ടേഷൻ പ്രതിനിധികളും പങ്കെടുത്തു.



Original article: News Kerala


Labels: Kerala, Kottayam, Main, Tech News
« Newer Post Older Post »
Link Copied! ✅