ഇലക്ട്രിക് വാഹന വിപണിയിൽ 10 ലക്ഷം രൂപയിൽ താഴെ ബജറ്റിൽ ലഭ്യമായ രണ്ട് പ്രധാന മോഡലുകളാണ് ടാറ്റ ടിയാഗോ ഇവി, ടാറ്റ പഞ്ച് ഇവി എന്നിവ. ഇവ രണ്ടും വ്യത്യസ്ത ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത വാഹനങ്ങളാണ്. തങ്ങളുടെ ആവശ്യാനുസരണം ഏത് വാഹനം തിരഞ്ഞെടുക്കണമെന്ന് ഉപഭോക്താക്കൾക്ക് വ്യക്തത വരുത്തുന്നതിനായി ഇവയുടെ പ്രധാന പ്രത്യേകതകൾ പരിശോധിക്കാം.
ടാറ്റ മോട്ടോഴ്‌സ് അടുത്തിടെ പുറത്തിറക്കിയ 2026 ടാറ്റ ടിയാഗോ ഇവി മികച്ച സ്റ്റൈലിംഗും ഫീച്ചറുകളുമായാണ് വിപണിയിലെത്തിയിരിക്കുന്നത്. 6.99 ലക്ഷം മുതൽ 11.14 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില. രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളാണ് ഇതിലുള്ളത്; 19 kWh ബാറ്ററിയും 24 kWh ബാറ്ററിയും. ഇതിലെ പ്യുവർ പ്ലസ് വേരിയന്റ് 9.49 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. നഗര യാത്രകൾക്ക് അത്യുത്തമമായ ഫീച്ചർ-ലോഡഡ് ക്യാബിനാണ് ഇതിന്റെ പ്രത്യേകത.
മറുവശത്ത്, 9.69 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ ആരംഭിക്കുന്ന ടാറ്റ പഞ്ച് ഇവി കൂടുതൽ കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇതിന്റെ സ്മാർട്ട് 30 വേരിയന്റിൽ 30 kWh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. പവർ ഔട്ട്പുട്ടിന്റെ കാര്യത്തിലും പഞ്ച് ഇവി മുൻപന്തിയിലാണ്. ടാറ്റ പഞ്ച് ഇവി 65 kWh കരുത്തും 154 Nm ടോർക്കും നൽകുമ്പോൾ, ടാറ്റ ടിയാഗോ ഇവി 55 kWh കരുത്തും 114 Nm ടോർക്കുമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, പഞ്ച് ഇവയിൽ ലഭ്യമായ IP67 ബാറ്ററി സംരക്ഷണം സുരക്ഷ വർദ്ധിപ്പിക്കുന്നു.
റേഞ്ച് കണക്കാക്കുമ്പോൾ ടാറ്റ പഞ്ച് ഇവി 350 കിലോമീറ്ററും ടാറ്റ ടിയാഗോ ഇവി 285 കിലോമീറ്ററും മൈലേജ് അവകാശപ്പെടുന്നു. കൂടുതൽ ബൂട്ട് സ്പേസും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉള്ളതിനാൽ പരുക്കൻ റോഡുകൾക്കും ദീർഘദൂര യാത്രകൾക്കും പഞ്ച് ഇവി കൂടുതൽ അനുയോജ്യമാണ്.
ചുരുക്കത്തിൽ, കൂടുതൽ ടെക്നോളജിയും ഫീച്ചറുകളും കുറഞ്ഞ വിലയിൽ ആഗ്രഹിക്കുന്നവർക്ക് ടാറ്റ ടിയാഗോ ഇവി തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ ശക്തമായ പ്രകടനം, ഉയർന്ന റേഞ്ച്, എസ്‌യുവി ശൈലിയിലുള്ള സൗകര്യങ്ങൾ എന്നിവയാണ് മുൻഗണനയെങ്കിൽ ടാറ്റ പഞ്ച് ഇവി മികച്ചൊരു തീരുമാനമായിരിക്കും.
Original article: News Kerala
Labels: Business, Kerala, Main, Tech News