ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

യുപിഐ ഇടപാടുകൾ ഇനി വിരലടയാളത്തിലൂടെ; പുതിയ സംവിധാനം നിലവിൽ വന്നു

📅 May 23, 2026 | BY SUDHEER KABEER
Learn with Sudheer Kabeer

നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) അവതരിപ്പിച്ച നൂതന ബയോമെട്രിക് പണമിടപാട് സംവിധാനം രാജ്യത്ത് പ്രവർത്തനസജ്ജമായി. ഗൂഗിൾ പേ (ജിപേ), ഫോൺപേ, ഭീം, ക്രെഡ് തുടങ്ങിയ പ്രധാന ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകളിൽ ഇനി മുതൽ 5,000 രൂപ വരെയുള്ള പണമിടപാടുകൾക്ക് പിൻ നമ്പറിന് പകരം വിരലടയാളം ഉപയോഗിക്കാം.

കഴിഞ്ഞ വർഷം പ്രഖ്യാപനം നടത്തിയെങ്കിലും അടുത്തിടെയാണ് ഈ സൗകര്യം ഉപഭോക്താക്കൾക്ക് പൂർണമായി ലഭ്യമായിത്തുടങ്ങിയത്. തുടക്കത്തിൽ ഭീം ആപ്പിലായിരുന്നു ഈ സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ യുപിഐ ലൈറ്റ് ഒഴികെയുള്ള സാധാരണ ഇടപാടുകൾക്ക് പിൻ നിർബന്ധമാണെന്നിരിക്കെ, പുതിയ ബയോമെട്രിക് രീതി സുരക്ഷിതവും വേഗതയേറിയതുമായ പണമിടപാടുകൾക്ക് വഴിയൊരുക്കുന്നു. രാജ്യത്തെ 70 ശതമാനത്തോളം സ്മാർട്ഫോണുകളിലും ബയോമെട്രിക് സ്കാനിങ് സൗകര്യം ലഭ്യമാണ്. എങ്കിലും, ചില പ്രത്യേക മോഡലുകളിൽ ഈ ഫീച്ചർ ലഭ്യമാകാൻ അല്പം സമയം എടുത്തേക്കാം. ഫിംഗർപ്രിന്റ് ഉപയോഗിച്ചുള്ള ഇടപാടായതിനാൽ ഉപഭോക്താക്കൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

ഗൂഗിൾ പേയിൽ ബയോമെട്രിക് സംവിധാനം സജ്ജമാക്കുന്ന വിധം:

ഫോണിൽ ഇതിനകം ഫിംഗർപ്രിന്റ് ഉപയോഗിക്കുന്നവർക്ക് ആപ്പിലെ പ്രൊഫൈൽ ചിത്രത്തിൽ ടാപ്പ് ചെയ്ത് പേയ്മെന്റ് മെതേഡ്സിൽ പ്രവേശിക്കാം. ബാങ്ക് അക്കൗണ്ട് ഓപ്ഷൻ തിരഞ്ഞെടുത്ത ശേഷം താഴെ കാണുന്ന ‘മാനേജ് ബയോമെട്രിക്സ്’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. തുടർന്ന് ‘യൂസ് ഫിംഗർപ്രിന്റ് ഓർ ഫെയ്സ് ഐഡി’ എന്ന ഓപ്ഷൻ ഇനേബിൾ ചെയ്ത് പിൻ നൽകി വെരിഫൈ ചെയ്യുക. ഫോണിൽ ഫിംഗർപ്രിന്റ് സെറ്റ് ചെയ്തിട്ടില്ലാത്തവർ ആദ്യം ഫോൺ സെറ്റിങ്സിൽ അത് ക്രമീകരിക്കേണ്ടതാണ്. ഈ സൗകര്യം സജ്ജമാക്കിക്കഴിഞ്ഞാൽ സുഹൃത്തുക്കൾക്കും മറ്റും പണമയക്കുമ്പോൾ പിൻ നമ്പറിന് പകരം വിരലടയാളം നൽകി ഇടപാട് വേഗത്തിൽ പൂർത്തിയാക്കാം.



Original article: News Kerala


Labels: Business, India, Main, Tech News
« Newer Post Older Post »
Link Copied! ✅