ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

2025-26 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേൺ ഫയലിങ് നടപടികൾക്ക് തുടക്കമായി

📅 May 19, 2026 | BY SUDHEER KABEER
Learn with Sudheer Kabeer

2025-26 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ സമർപ്പണ നടപടികൾ ഔദ്യോഗികമായി ആരംഭിച്ചു. ഇതിന്റെ ഭാഗമായി, ഐടിആർ-1 (സഹജ്), ഐടിആർ-4 (സുഗം) എന്നിവയുടെ പുതിയ യൂട്ടിലിറ്റികൾ ആദായനികുതി വകുപ്പ് പുറത്തിറക്കി. വാർഷിക വരുമാനം 50 ലക്ഷം രൂപ വരെ പരിധിയിലുള്ള ശമ്പളക്കാർക്കും ചെറുകിട ബിസിനസ്സ് സ്ഥാപനങ്ങൾക്കുമാണ് ഈ ഫോമുകൾ ബാധകമാകുന്നത്.

2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള കാലയളവിലെ വരുമാനമാണ് ഈ സാമ്പത്തിക വർഷത്തെ റിട്ടേണിൽ ഉൾപ്പെടുത്തേണ്ടത്. നികുതിദായകർക്ക് 2026 ജൂലൈ 31 വരെ റിട്ടേൺ സമർപ്പിക്കാൻ അവസരമുണ്ട്. ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in മുഖേന റിട്ടേൺ ഫയലിങ് നടത്താവുന്നതാണ്.

ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് പുതിയ ആദായനികുതി നിയമങ്ങൾ നിലവിൽ വന്നെങ്കിലും, മുൻ സാമ്പത്തിക വർഷത്തെ റിട്ടേണുകൾ അടക്കമുള്ള നടപടിക്രമങ്ങൾ പഴയ നിയമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പൂർത്തിയാക്കുകയെന്നും അധികൃതർ വ്യക്തമാക്കി.



Original article: News Kerala


Labels: Business, India, Main, Tech News
« Newer Post Older Post »
Link Copied! ✅