ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

‘ദ കിച്ചണ്‍’ 11–ാം വാർഷികം: സംരംഭകർക്കായി വിപുലമായ ആഘോഷങ്ങൾക്കും അവാർഡ് ദാനത്തിനും തുടക്കം

📅 May 26, 2026 | BY SUDHEER KABEER
Learn with Sudheer Kabeer

സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ കൂട്ടായ്മയായ ‘ദ കിച്ചണ്‍’ തങ്ങളുടെ പതിനൊന്നാം വാർഷിക ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. വരും മാസങ്ങളിൽ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി വിപുലമായ പരിപാടികളാണ് ഈ കൂട്ടായ്മ ആസൂത്രണം ചെയ്തിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ലീഡർഷിപ്പ് എഡിഷൻ നെറ്റ്‌വർക്കിങ് ഇവന്റിൽ എംഎസ്എംഇ മേഖലയിൽ മികവ് തെളിയിച്ച സംരംഭകർ ഒത്തുചേർന്നു.

തിരുവനന്തപുരം റീജിണൽ പാസ്‌പോർട്ട് ഓഫിസർ ജീവ മരിയ ജോയ് ഐഎഫ്എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ ചെറുകിട വ്യവസായ കോർപറേഷന്റെയും കേരള സ്റ്റാർട്ടപ് മിഷന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. നവീകരണം, നേതൃപാടവം, സംരംഭകത്വം, സംസ്ഥാനത്തിന്റെ ഭാവി വികസന സാധ്യതകൾ എന്നീ വിഷയങ്ങളിൽ ചർച്ചകളും ഫയർസൈഡ് ചാറ്റുകളും അരങ്ങേറി. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.

ചടങ്ങിൽ 2026ലെ ദ കിച്ചണ്‍ ലീഡർഷിപ്പ് ആൻഡ് ഇന്‍സ്പയർ അവാർഡുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ ലീഡർഷിപ്പ് അവാർഡ് ഏറ്റുവാങ്ങി. ദ പർപ്പിൾ മൂവ്‌മെന്റ് ഫൗണ്ടർ ദീപു. എസ്. നാഥ് എക്കോസിസ്റ്റം ലീഡർ പുരസ്‌കാരവും, റോഷ് എഐ സ്ഥാപകൻ ഡോ റോഷി ജോൺ ഇന്നോവേഷൻ പുരസ്‌കാരവും കരസ്ഥമാക്കി.

സാങ്കേതികവിദ്യയ്ക്കുള്ള അവാർഡ് ജെൻ റോബോടിക്സ് ഇന്നോവേഷൻ പ്രൈവറ്റ് ലിമിറ്റഡിനും, ക്രിയേറ്റിവിറ്റിക്കുള്ള അവാർഡ് റെഡ് വിൽസ് ഇന്ററാക്ടീവിന്റെ തേക്ക് ഐലൻഡ് എന്ന ഗെയിമിനും ലഭിച്ചു. ഈറ്റ് അറ്റ് ട്രിവാൻഡ്രം, ടെക്നോപാർക് ടുഡെ, ഹെഡ്സ്റ്റാർട് നെറ്റ്‌വർക്ക് കേരള എന്നിവർ കമ്യൂണിറ്റി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. മരിയ ഡൊമനിക്, പാർവ്വതി നായർ, അഞ്ജന ഗോപകുമാർ, ഷാലിൻ എലിസ് എബി എന്നിവർ മികച്ച ഇൻഫ്‌ളുവൻസർമാർക്കുള്ള അവാർഡുകൾ സ്വന്തമാക്കി. സൗത്ത് ഇന്ത്യൻ ചേമ്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ്, തിരുവനന്തപുരം ചേമ്പർ ഓഫ് കൊമേഴ്‌സ്, തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷൻ, ലൈഫ്ആർട് ബിസിനസ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ പരിപാടിയുടെ സംഘാടനത്തിൽ പങ്കാളികളായി.



Original article: News Kerala


Labels: Business, Kerala, Main, Tech News, Thiruvannathapuram
« Newer Post Older Post »
Link Copied! ✅