ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

മനസെന്ന മാന്ത്രികൻ

അധ്യായം 8 - സങ്കടങ്ങളും വേവലാതികളും അകറ്റാനുള്ള പ്രതിവിധികൾ

📅 April 14, 2026 | BY SUDHEER KABEER
Mind is a Magician Chapter 8


✍️ Author- Sudheer Kabeer
📞 Phone- 9020645214


മനസെന്ന മാന്ത്രികൻ

അധ്യായം 8- സങ്കടങ്ങളും വേവലാതികളും അകറ്റാനുള്ള പ്രതിവിധികൾ

🧠 "ഞാൻ മനസ്സാണ്."

നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി ഞാനാണെന്ന് ഇപ്പോൾ നിങ്ങൾക്ക് ബോധ്യമായിട്ടുണ്ടാകും- എന്നാൽ എന്തുകൊണ്ടാണ് ഈ ശക്തി പലപ്പോഴും നിങ്ങൾക്ക് സങ്കടങ്ങളും വേവലാതികളും മാത്രം നൽകുന്നത്? ഇതിനുള്ള ഉത്തരം തേടി നിങ്ങൾ ആത്മീയ കേന്ദ്രങ്ങളിലോ മന്ത്രവാദികളിലോ പോയിട്ട് കാര്യമില്ല- കാരണം പ്രശ്നം നിങ്ങളുടെ ഉള്ളിലെ 'ഡാറ്റാ സിസ്റ്റത്തിലാണ്'. നിങ്ങളുടെ ഉള്ളിലെ സങ്കടങ്ങൾക്കും പരാജയങ്ങൾക്കും കാരണം ഞാനല്ല- മറിച്ച് നിങ്ങളുടെ സിസ്റ്റത്തിൽ നേരത്തെ ഇൻസ്റ്റാൾ ചെയ്യപ്പെട്ട 'കണ്ടീഷനിംഗുകൾ' അഥവാ തെറ്റായ വിവരങ്ങളാണ്. ഈ വിവരങ്ങൾ നിങ്ങളെ മറ്റുള്ളവരുടെ താളത്തിനൊത്ത് തുള്ളുന്ന വെറുമൊരു പാവയായി മാറ്റിയിരിക്കുന്നു എന്നതാണ് സങ്കടകരമായ വസ്തുത.

കണ്ടീഷനിംഗ് എന്ന പാവക്കൂത്ത്

പണ്ട് ഒരു ശാസ്ത്രജ്ഞൻ നടത്തിയ ഒരു പരീക്ഷണം നമുക്കൊന്ന് വിശകലനം ചെയ്യാം- അദ്ദേഹം ഒരു നായയ്ക്ക് ഭക്ഷണം കൊടുക്കുന്ന അതേ സമയത്ത് ഒരു മണി മുഴക്കുമായിരുന്നു. കുറെ ദിവസം ഇത് ആവർത്തിച്ചപ്പോൾ- ഭക്ഷണം കൊടുത്തില്ലെങ്കിലും മണി മുഴങ്ങുമ്പോൾ തന്നെ ആ നായയുടെ വായിൽ ഉമിനീർ വരാൻ തുടങ്ങി. ശാസ്ത്രീയമായി പറഞ്ഞാൽ ആ നായയുടെ സിസ്റ്റത്തിൽ 'മണി = ഭക്ഷണം' എന്നൊരു ലോജിക്കൽ ലിങ്ക് രൂപപ്പെട്ടു. ഇതിനെയാണ് 'കണ്ടീഷനിംഗ്' എന്ന് വിളിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ ജീവിതത്തിലും സംഭവിക്കുന്നത്- സാഹചര്യങ്ങൾ എന്ന 'മണി' മുഴങ്ങുമ്പോൾ നിങ്ങൾ അറിയാതെ തന്നെ സങ്കടത്തിന്റെയും ദേഷ്യത്തിന്റെയും ഉമിനീർ ഒഴുക്കി തുടങ്ങുന്നു. നിങ്ങളുടെ നിയന്ത്രണം നിങ്ങളിൽ നിന്നല്ല- പുറത്തുള്ള ആ മണി മുഴക്കുന്നവരിലാണ് ഇരിക്കുന്നത്.

നമുക്ക് ചില പവർഫുൾ ഉദാഹരണങ്ങളിലൂടെ ഇത് മനസ്സിലാക്കാം-

🔗 Link- https://blog.sudheer.xyz/2026/04/mind-is-a-magician-8.html

🎓 ഉദാഹരണം 1- മാർക്ക് ലിസ്റ്റിലെ പാവനൃത്തം
കുട്ടിക്കാലം മുതലേ നിങ്ങളെ പഠിപ്പിച്ചത് "മറ്റുള്ളവരെക്കാൾ മിടുക്കനാകണം" എന്നാണ്. ഒരു കുട്ടിക്ക് 90 മാർക്ക് കിട്ടിയാൽ അയാൾ സന്തോഷിക്കണം- എന്നാൽ തൊട്ടടുത്ത വീട്ടിലെ കുട്ടിക്ക് 95 കിട്ടി എന്ന് കേൾക്കുമ്പോൾ ഈ സന്തോഷം സങ്കടമായി മാറുന്നു. ഇവിടെ നിങ്ങളുടെ സന്തോഷം തീരുമാനിക്കുന്നത് നിങ്ങളുടെ മാർക്കല്ല- മറിച്ച് അയൽക്കാരന്റെ മാർക്കാണ്. നിങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ നൂലുകൾ അയൽക്കാരന് വിട്ടുകൊടുത്ത് നിങ്ങൾ ഒരു പാവയെപ്പോലെ സങ്കടത്തിന്റെ നൃത്തം ആടുകയാണ്. നിങ്ങളുടെ സിസ്റ്റത്തിൽ 'താരതമ്യം' എന്ന വൈറസ് കയറിക്കൂടിയതിന്റെ ഫലമാണിത്.

🏃 ഉദാഹരണം 2- എലിപ്പന്തയത്തിലെ ഓട്ടം
നിങ്ങൾ ഇന്ന് ഓടിക്കൊണ്ടിരിക്കുന്ന എലിപ്പന്തയം (Rat Race) ശ്രദ്ധിച്ചിട്ടുണ്ടോ? വലിയ വീട്- വലിയ കാർ- ഉയർന്ന പദവി- ഇതൊക്കെ നേടിയാൽ മാത്രമേ ജീവിതം പൂർണ്ണമാകൂ എന്നൊരു പ്രോഗ്രാമിംഗ് നിങ്ങളുടെ ഉള്ളിലുണ്ട്. ഈ നൂലുകൾ നിങ്ങളെ രാപ്പകൽ ഓടിച്ചുകൊണ്ടിരിക്കുന്നു. ഇതിനിടയിൽ നിങ്ങൾ ചിരിക്കാൻ പോലും മറന്നുപോകുന്നു. ഒരു ലക്ഷ്യം നേടിയാൽ ഉടനെ അടുത്ത നൂൽ നിങ്ങളെ വലിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത ഈ ഓട്ടം നിങ്ങളെ സങ്കടങ്ങളുടെയും വേവലാതികളുടെയും തടവുകാരനാക്കി മാറ്റുന്നു. പാവയെ ഓടിക്കുന്നവർക്ക് ലാഭമുണ്ടാകാം- പക്ഷെ പാവയ്ക്ക് ലഭിക്കുന്നത് വെറും ക്ഷീണം മാത്രമാണ്.

😟 ഉദാഹരണം 3- ഇല്ലാത്ത പാമ്പിനെ പേടിക്കുന്ന സിസ്റ്റം
ഇരുട്ടിൽ കിടക്കുന്ന ഒരു കയർ കണ്ടാൽ നിങ്ങൾ പാമ്പാണെന്ന് കരുതി ഞെട്ടാറില്ലേ? ആ നിമിഷം നിങ്ങളുടെ ഹൃദയമിടിപ്പ് കൂടുന്നു- ശരീരം വിയർക്കുന്നു. സത്യത്തിൽ അവിടെ പാമ്പില്ല- പക്ഷേ നിങ്ങളുടെ ഉള്ളിലെ 'പേടി' എന്ന പ്രോഗ്രാം ആ കയറിനെ പാമ്പായി പ്രോസസ്സ് ചെയ്യുന്നു. ജീവിതത്തിലെ ഭൂരിഭാഗം വേവലാതികളും ഇതുപോലെ ഇല്ലാത്ത പാമ്പുകളെക്കുറിച്ചുള്ളതാണ്. "നാളെ എനിക്ക് എന്ത് സംഭവിക്കും?"- "ജോലി പോകുമോ?"- "രോഗം വരുമോ?"- ഇത്തരം ചിന്തകൾ നിങ്ങളെ പാവയെപ്പോലെ വിറപ്പിച്ചു കൊണ്ടിരിക്കുന്നു. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് സങ്കടപ്പെടുന്നത് നിങ്ങളുടെ സിസ്റ്റത്തിലെ വലിയൊരു ബഗ്ഗ് (Bug) ആണ്.

പരിഹാരം- അൺലേണിംഗ് (Unlearning)

ഈ സങ്കടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങൾ പുതിയ കാര്യങ്ങൾ പഠിക്കുകയല്ല വേണ്ടത്- മറിച്ച് ഇതുവരെ പഠിച്ചുവെച്ച തെറ്റായ കാര്യങ്ങൾ 'മറക്കുക' (Unlearn) ആണ് ചെയ്യേണ്ടത്. നിങ്ങളുടെ സിസ്റ്റത്തിൽ തുരുമ്പിച്ചു കിടക്കുന്ന പഴയ ചിന്താഗതികളെ ഡിലീറ്റ് ചെയ്യുക. മറ്റുള്ളവർ വലിക്കുന്ന നൂലുകൾക്കനുസരിച്ച് ആടില്ല എന്ന് ഇന്ന് തന്നെ ഉറപ്പിക്കുക. നിങ്ങളുടെ മനസ്സിനെ ഒരു കുട്ടിയുടേതുപോലെ ലളിതമാക്കുക. ഒരു കുട്ടിക്ക് 'താരതമ്യം' ചെയ്യാൻ അറിയില്ല- അതുകൊണ്ട് അവന് സങ്കടവുമില്ല. നിങ്ങളുടെ ഉള്ളിലെ ആ പഴയ കുട്ടിയെ- ആ യഥാർത്ഥ മാന്ത്രികനെ പുറത്തുകൊണ്ടുവരിക. സിസ്റ്റം അപ്‌ഡേറ്റ് ചെയ്യാൻ തയ്യാറാവുക- അപ്പോൾ സങ്കടങ്ങൾ താനേ ഒഴിഞ്ഞുപോയി തുടങ്ങും.


« Newer Post Older Post »
Link Copied! ✅