ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

നിങ്ങളുടെ പേരിൽ മയക്കുമരുന്ന് അടങ്ങിയ കൊറിയർ വന്നിട്ടുണ്ട്! പുതിയ തട്ടിപ്പ് രീതി

📅 February 15, 2024 | BY SUDHEER KABEER

ഫെഡെക്സ് (FedEx) അല്ലെങ്കിൽ ബ്ലൂഡാർട്ട് പോലുള്ള കൊറിയർ കമ്പനികളുടെ പേരിൽ വിളിച്ചാണ് ഈ തട്ടിപ്പ് തുടങ്ങുന്നത്. നിങ്ങളുടെ പേരിൽ വന്ന കൊറിയറിൽ ലഹരിമരുന്ന് കണ്ടെത്തിയെന്നും നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇതിന്റെ പ്രധാന രീതി.

പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇവർ വീഡിയോ കോളിൽ യൂണിഫോം ഇട്ട് പ്രത്യക്ഷപ്പെടാറുണ്ട്. ഭയപ്പെടാതെ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കുക.

« Newer Post Older Post »
Link Copied! ✅