ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

എടിഎം മെഷീനുകളിലെ കാർഡ് സ്കിമ്മിംഗ് തിരിച്ചറിയാം

📅 February 10, 2012 | BY SUDHEER KABEER

ബാങ്കിൽ പോകാതെ പണം പിൻവലിക്കാൻ എടിഎം സൗകര്യപ്രദമാണെങ്കിലും, അത് തട്ടിപ്പുകാർക്ക് നിങ്ങളുടെ പണം മോഷ്ടിക്കാനുള്ള ഒരു വഴി കൂടിയായി മാറിയിരിക്കുന്നു.

സ്കിമ്മറുകൾ എങ്ങനെ പ്രവർത്തിക്കുന്നു?

നിങ്ങളുടെ കാർഡ് ഇടുന്ന സ്ലോട്ടിൽ തട്ടിപ്പുകാർ ഘടിപ്പിക്കുന്ന ചെറിയ ഉപകരണമാണ് സ്കിമ്മർ. ഇതിലൂടെ കാർഡിലെ വിവരങ്ങൾ അവർ ചോർത്തുന്നു. കൂടാതെ കീപാഡിന് മുകളിൽ ചെറിയ ക്യാമറകൾ ഘടിപ്പിച്ചു നിങ്ങളുടെ പിൻ നമ്പറും അവർ കൈക്കലാക്കും.

എങ്ങനെ രക്ഷപ്പെടാം?

പിൻ നമ്പർ അടിക്കുമ്പോൾ മറു കൈ കൊണ്ട് കീപാഡ് മറച്ചു പിടിക്കുക. മെഷീനിൽ എന്തെങ്കിലും ഉറപ്പില്ലാത്ത ഭാഗങ്ങൾ ഉണ്ടെങ്കിൽ ആ മെഷീൻ ഉപയോഗിക്കാതിരിക്കുക. മെസ്സേജ് അലർട്ടുകൾക്കായി ബാങ്കിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യുക.

« Newer Post Older Post »
Link Copied! ✅