ഫേസ്ബുക്കിന്റെ പുതിയ ടൈംലൈൻ ഫീച്ചർ നമ്മുടെ പഴയ പോസ്റ്റുകളെല്ലാം വളരെ എളുപ്പത്തിൽ ആർക്കും കാണാൻ കഴിയുന്ന രീതിയിലാക്കിയിട്ടുണ്ട്. ഇത് സ്വകാര്യതയ്ക്ക് വലിയൊരു വെല്ലുവിളിയാണ്.
എന്തൊക്കെ ശ്രദ്ധിക്കണം?
നിങ്ങളുടെ പ്രൊഫൈലിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ 'Only Me' എന്ന ഓപ്ഷനിലേക്ക് മാറ്റുക. ഫ്രണ്ട് ലിസ്റ്റ് മറ്റുള്ളവർക്ക് കാണാൻ കഴിയാത്ത രീതിയിൽ മറച്ചു വെക്കുക. അപരിചിതരായ വ്യക്തികളിൽ നിന്ന് വരുന്ന റിക്വസ്റ്റുകൾ സ്വീകരിക്കുന്നത് വഴി നിങ്ങളുടെ വിവരങ്ങൾ തെറ്റായ കൈകളിൽ എത്താൻ സാധ്യതയുണ്ട്.
പ്രൈവസി ടിപ്സ്:
- പഴയ പോസ്റ്റുകളുടെ പ്രൈവസി സെറ്റിംഗ്സ് പരിശോധിക്കുക.
- ഫോട്ടോ ടാഗുകൾ റിവ്യൂ ചെയ്യാൻ ഓപ്ഷൻ ഓൺ ചെയ്യുക.
- ലൊക്കേഷൻ ഷെയർ ചെയ്യുന്നത് പരമാവധി ഒഴിവാക്കുക.