ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

കൊച്ചി മെട്രോ ദിനം: യാത്രക്കാർക്ക് കൗതുകമായി കാർട്ടൂണിസ്റ്റുകളുടെ തത്സമയ വരകൾ

📅 June 19, 2026 | BY SUDHEER KABEER
Learn with Sudheer Kabeer

കേരള മെട്രോ ദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയും കൊച്ചി വാട്ടർ മെട്രോയും സംയുക്തമായി സംഘടിപ്പിച്ച ‘വരയും വർത്തമാനവും’ എന്ന പരിപാടി യാത്രക്കാർക്ക് പുത്തൻ അനുഭവമായി മാറി. പ്രമുഖ കാർട്ടൂണിസ്റ്റുകൾ യാത്രക്കാർക്കൊപ്പം സഞ്ചരിക്കുകയും അവരുടെ തത്സമയ കാരിക്കേച്ചറുകൾ വരച്ചു നൽകുകയും ചെയ്തതോടെ പൊതുഗതാഗത സംവിധാനങ്ങൾ കലാഗാലറികളായി പരിണമിച്ചു.

പ്രമുഖ കാർട്ടൂണിസ്റ്റുകളായ ഇ.പി.ഉണ്ണി, സജിത്ത് കുമാർ, സജ്ജീവ്, റോഷ്, മോഹിത്, ഗോകുൽ ഗോപാലകൃഷ്ണൻ എന്നിവർ പരിപാടിയുടെ ഭാഗമായി മെട്രോയിലും വാട്ടർ മെട്രോയിലും യാത്ര ചെയ്ത് യാത്രക്കാരുമായി സംവദിച്ചു. യാത്രയ്ക്കിടെ തന്നെ യാത്രക്കാരുടെ കാരിക്കേച്ചറുകൾ വരച്ചു നൽകുകയും അവയിൽ സ്വന്തം കയ്യൊപ്പ് ചാർത്തി സമ്മാനിക്കുകയും ചെയ്തു.

രാവിലെ വാട്ടർ മെട്രോ സർവീസുകളിലും പിന്നീട് കൊച്ചി മെട്രോ ട്രെയിനുകളിലുമായിരുന്നു കലാകാരന്മാരുടെ സാന്നിധ്യം. മിനിറ്റുകൾക്കുള്ളിൽ കാർട്ടൂണിസ്റ്റുകൾ വരച്ചെടുത്ത കാരിക്കേച്ചറുകൾ യാത്രക്കാരിൽ വലിയ കൗതുകമാണ് ഉണർത്തിയത്. കുട്ടികളും യുവാക്കളും കുടുംബങ്ങളും ഉൾപ്പെടെ നിരവധി പേർ ഈ വേറിട്ട പരിപാടിയുടെ ഭാഗമായി.

ഈ പരിപാടിയുടെ ഭാഗമായി വരച്ച തിരഞ്ഞെടുത്ത ചിത്രങ്ങൾ ഡിജിറ്റൽ രൂപത്തിൽ വരും ദിവസങ്ങളിൽ മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടയിലെ ശ്രദ്ധേയമായ നിമിഷങ്ങൾ കൊച്ചി മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പൊതുജനങ്ങളിലേക്ക് എത്തിക്കും.



Original article: News Kerala


Labels: Ernakulam, Kerala, Main, Tech News
« Newer Post Older Post »
Link Copied! ✅