ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി: സിപിഎം സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

📅 May 14, 2026 | BY SUDHEER KABEER

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് സിപിഎം സംസ്ഥാന സമിതിയിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്ന സെക്രട്ടേറിയറ്റിന്റെ മുൻ റിപ്പോർട്ട് സംസ്ഥാന സമിതിയിലും ചർച്ചയായി. എന്നാൽ, പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം പാർട്ടി നേതൃത്വത്തിനാണെന്ന് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഘടനാപരമായ വീഴ്ചകൾ എല്ലാ തലങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും, പാർട്ടിയിൽ അടിമുടി മാറ്റങ്ങളും തിരുത്തലുകളും അനിവാര്യമാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

പാർട്ടിയുടെ നയപരമായ കാര്യങ്ങൾ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടുവെന്നും, സുപ്രധാന നയവിഷയങ്ങളിൽ കൃത്യമായ വ്യക്തത വരുത്താൻ സാധിച്ചില്ലെന്നും വിമർശനം ഉയർന്നു. കണ്ണൂരിലുണ്ടായ സംഘർഷങ്ങൾ സംസ്ഥാനത്താകെ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പിഎംശ്രീ വിഷയത്തിൽ സിപിഐ സ്വീകരിച്ച നിലപാട് തെറ്റാണെന്നും സംസ്ഥാന സമിതിയിൽ ആക്ഷേപമുയർന്നു. സിപിഐ നേതൃത്വം കൈക്കൊണ്ടത് വികലമായ രാഷ്ട്രീയ കൗശലമാണെന്നും, ഇത് ബിജെപി-സിപിഐ ഡീൽ എന്ന ആരോപണത്തിന് ബലമേകാൻ കാരണമായെന്നും യോഗം വിലയിരുത്തി. കൂടാതെ, കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ അസ്ഥിരത ക്രൈസ്തവ വോട്ടുകളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചതും തെരഞ്ഞെടുപ്പ് ഫലത്തെ ദോഷകരമായി ബാധിച്ചുവെന്നും വിലയിരുത്തലുണ്ട്. സംഭവത്തിൽ സംസ്ഥാന സമിതിയിൽ വിശദമായ ചർച്ചകൾ തുടരുകയാണ്.

Uploaded Image
« Newer Post Older Post »
Link Copied! ✅