ANTI-FRAUD & CYBER AWARENESS PORTAL
FLASH NEWS
Loading Headlines...

ഫേസ്ബുക്ക് പ്രൊഫൈൽ ക്ലോണിംഗ്: നിങ്ങളുടെ സുഹൃത്തുക്കൾ ചതിക്കപ്പെടാതിരിക്കാൻ!

📅 May 12, 2020 | BY SUDHEER KABEER

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു തട്ടിപ്പാണ് പ്രൊഫൈൽ ക്ലോണിംഗ്. നിങ്ങളുടെ ഫോട്ടോയും പേരും ഉപയോഗിച്ച് മറ്റൊരാൾ ഒരു വ്യാജ അക്കൗണ്ട് നിർമ്മിക്കുകയും, നിങ്ങളുടെ സുഹൃത്തുക്കൾക്ക് റിക്വസ്റ്റ് അയച്ച് പണം ചോദിക്കുകയുമാണ് ഇതിന്റെ രീതി.

എങ്ങനെ പ്രതിരോധിക്കാം?

  • നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റ് പ്രൈവറ്റ് ആക്കി വെക്കുക.
  • പ്രൊഫൈൽ പിക്ചർ ഗാർഡ് എനേബിൾ ചെയ്യുക.
  • പരിചയമില്ലാത്തവരുടെ റിക്വസ്റ്റ് സ്വീകരിക്കാതിരിക്കുക.

സുഹൃത്തുക്കൾ പണം ചോദിച്ചാൽ നേരിട്ട് ഫോണിൽ വിളിച്ച് ഉറപ്പുവരുത്തുക.

« Newer Post Older Post »
Link Copied! ✅