ഡാറ്റാ എൻട്രി, ഓൺലൈൻ സർവ്വേ എന്നീ പേരുകളിൽ വരുന്ന ജോലി വാഗ്ദാനങ്ങളിൽ പലതും വ്യാജമാണ്. ജോലി നൽകുന്നതിന് മുൻപായി രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടുന്നവർ തീർച്ചയായും തട്ടിപ്പുകാരാണ്.
മനസ്സിലാക്കേണ്ട കാര്യങ്ങൾ
ഒരു യഥാർത്ഥ കമ്പനിയും ജോലി നൽകുന്നതിന് മുൻപായി നിങ്ങളിൽ നിന്ന് പണം ആവശ്യപ്പെടില്ല. ജോലി ചെയ്ത ശേഷം അവർ പണം നൽകുന്നതിന് പകരം കൂടുതൽ പണം ഇൻവെസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണെങ്കിൽ ഉടൻ പിൻമാറുക.